രണ്ടു ദിവസമായി എന്റെ വേര്‍ഡ് പ്രസ്സില്നിന്നുള്ള പുതിയ ബ്ലോഗ് പോസ്റ്റുകളൊന്നും തനിമലയാളത്തിലോ ചിന്തബ്ലോഗ് റോളിലോ കാണുന്നില്ല. എന്നെ ബ്ലോക്ക് ചെയ്യത്തക്കവണ്ണമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ തനിമലയാളവും ചിന്തയും വ്യക്തികളുടേതായ വെബ് സൈറ്റായതുകാരണം അവര്‍ക്ക് ആരെ വേണമെങ്കിലും ബ്ലോക്ക് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടുതാനും. പരിഭവപ്പെടാനോ പരാതിപ്പെടാനോ എനിക്ക് അവകാശം ഇല്ല എന്നതാണ് വാസ്തവം. അവരുടെ സൗജന്യം കൊണ്ടുമാത്രമാണ് മലയാളത്തിലെഴുതുന്ന പുതിയ പോസ്റ്റുകള്‍ ഒരു പേജില്‍ വെളിച്ചം കാണുന്നതും. പക്ഷെ എനിക്ക് വളരെ ഖേദകരമായി തോന്നിയത് ഒരു മലയാളം ബ്ലോഗറായ
വി.കെ ആദര്‍ശിന് അവാര്‍ഡ് ലഭിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ചിന്തയിലൂടെയും തനിമലയാളത്തിലൂടെയും പലര്‍ക്കും കാണുവാന്‍ കഴിയാതെപോയി എന്നതാണ്.

ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എന്റെ പോസ്റ്റുകളില്‍ എത്തിയിരുന്നത് ചിന്തബ്ലോഗ്റോളില് നിന്നുമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരു മുന്നറിയിപ്പും കൂടാതെ ബാന്‍ ചെയ്താലുണ്ടാകുന്ന വിഷമം എനിക്കും തോന്നി. എന്റെ പേജില്‍ വന്ന സന്ദര്‍ശകരുടെ തെളിവ് ഒരു ഉദാഹരണമായി മുകളില്‍ കാണാം. 10-12-07 ലേത് ചുവടെ ചേര്‍ത്തിരിക്കുന്നു.

എന്റെ പോസ്റ്റുകള്‍ ആരെയും എതിര്‍ക്കുവാനോ തോല്‍പ്പിക്കുവാനോ ഉള്ളതല്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ എനിക്ക് ശരിയെന്ന് തോന്നുന്ന എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നുമാത്രം. അതുതന്നെയാണല്ലോ എല്ലാ ബ്ലോഗേഴ്സും ചെയ്യുന്നതും.
6 comments:
ബീ പോസിറ്റീവ്:)
അതിനിപ്പൊ എന്താ ഉണ്ടായത്?
എന്തെങ്കിലും സെറ്റിങ്ങ്സില്‍ വന്ന പ്രശ്നമാവാനേ വഴിയുള്ളൂ, ഒന്നുകൂടെ എല്ലാം ഒന്ന് ചെക്ക് ചെയ്ത് നോക്കൂ, ചിലപ്പോഴെക്കെ ചില പോസ്റ്റുകള്‍ ഒന്നും അഗ്രെഗേറ്റേഴ്സ് കാണിക്കുന്നില്ല അപ്പോ വേറോരു ബ്ലോഗില്‍ അതിന്റെ ലിങ്ക് കൊടുത്ത് നോക്കൂ, അങ്ങനെയൊക്കെ പലരും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്!
ശരിയാണ്. എന്റെയും വേറ്ഡ്പ്രസ്സിലെ ചില പോസ്റ്റുകള്‍ ഗൂഗിളിന്റേതുള്പ്പെടെയുള്ള അഗ്ഗ്രിഗേറ്ററുകളില്‍ ചില സമയങ്ങളില്‍ വരാതെ കാണുന്നുണ്ട്. അപ്പോള്‍ ഞാനത് ബ്ലോഗറിലെ എന്റെ ഡെമോ ബ്ലോഗുകളില്‍ പോസ്റ്റുമ്പോള്‍ ക്ര്ത്യമായി വരുന്നുമുണ്ട്. ചിലപ്പോള്‍ നാം വളരെ ഇഷ്ടപ്പെട്ട് എല്ലാവരും കാണണമെന്നു കരുതി ഇടുന്ന പോസ്റ്റിനായിരിക്കാം അങ്ങനെ സംഭവിക്കുന്നതും. എന്തായ്യാലും ചിന്തയില്‍ നിന്നും തന്നെയാണ് എന്റെ ബ്ലോഗില്‍ ഏറ്റവും കൂടുതലാളുകള്‍ വിസിറ്റുന്നതും.
എന്തുകൊണ്ടെന്നറിയില്ല എനിക്കിഷ്ടം ഗൂഗിളിന്റെ ബ്ലോഗ് സേറ്ച്ചിനോടാണ്. ചിന്തയേക്കാളും മറ്റ് അഗ്ഗ്രിഗേറ്ററുകളേക്കാളും ഫാസ്റ്റുമാണല്ലൊ അത്. ഗൂഗിളിനാകുമ്പോള് പോസ്റ്റിടുന്ന അതേ സമയത്തു തന്നെ വരുന്നുണ്ട്. ചിന്തയിലും മറ്റും കുറച്ചു താമസമുണ്ടെന്നും തോന്നുന്നു.
ബാന്‍ ചെയ്തതാവൂന്ന് എനിക്ക് തോന്നണില്ലാ.
എന്തിനാ ഇങ്ങനെ കടന്നു ചിന്തിക്കണേ?
മറ്റെന്തെങ്കിലും കുഴപ്പമാവും.
എനിക്ക് ഏവുരാന്റെയും പോളിന്റെയും എന്റെ കത്തിന് മറുപടി കിട്ടിയിരുന്നു. അതിനര്‍ത്ഥം അവര്‍ക്ക് ഈ ബ്ലോക്കിനെപ്പറ്റി അറിയില്ല എന്നതുതന്നെ. ഞാന്‍ ഒരു മാറ്റം വരുത്തിയിരുന്നു. അത് ആദ്യം പൂര്‍വ്വ സ്ഥിതിയിലാക്കാം. വേര്‍ഡ് പ്രസിലെ എന്റെ ഐ.ഡി चन्द्रशेखरन नायऱ् എന്ന് ഹിന്ദിയിലായിരുന്നത് ആംഗലേയത്തില്‍ keralafarmer എന്നാക്കി. അതാവാം കാരണം.
ബ്ലോക്ക് ചെയ്യാനുള്ള കാര്യങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്കു കടന്നു ചിന്തിക്കിന്നതില് സാംഗത്യം ഇല്ല.
എനിക്കും ഇതേ അനുഭവമുണ്ടായി. ശ്രീ.പോളിന് കത്തയക്കുകയും അതിന് മറുപടിവരികയും ചെയ്തിരുന്നു. അതിനു ശേഷവും http://valiyalokam.blogspot.com/2007/11/2020.html
വിഷന്‍ 2020: ഒരു പരികല്പന. എന്ന പോസ്റ്റ് രണ്ടിടത്തും വന്നില്ല. പിന്നീട് അതേ ലിങ്കിട്ട് ഞാന്‍ വീണ്ടും പോസ്റ്റു ചെയ്തത് വരികയും ചെയ്തു.
മറ്റെന്തെങ്കിലും കുഴപ്പമാകാനേഏ തരമുള്ളു.
കണ്ടവരെല്ലാമുണ്ടോയെന്നറിയില്ല. ഞാന്‍ കണ്ടുണ്ട് വീണ്ടും വന്നപ്പോ ദേ ഒരുകരച്ചില്‍!!!!
കണ്ടവരുണ്ടോ? ഉണ്ടോ...ഉണ്ടോ... ണ്ടോ... ണ് ടോ..ഓ>>>>?
Post a Comment