Friday, June 13, 2008

റബ്ബര്‍ വിലയിടിക്കുവാനുള്ള കളികള്‍ തിരിച്ചറിയുക

ഇത് ഞാന്‍ സ്വയം റിക്കോര്‍ഡ് ചെയ്ത ആദ്യ ബ്രോഡ്കാസ്റ്റാണ്. അടുത്തത് കുറച്ചുകൂടി ഭംഗിയായിത്തന്നെ അവതരിപ്പിക്കും.

Tuesday, December 11, 2007

എന്നെ ആരേലും കണ്ടവരുണ്ടോ?

രണ്ടു ദിവസമായി എന്റെ വേര്‍ഡ് പ്രസ്സില്‍നിന്നുള്ള പുതിയ ബ്ലോഗ് പോസ്റ്റുകളൊന്നും തനിമലയാളത്തിലോ ചിന്തബ്ലോഗ് റോളിലോ കാണുന്നില്ല. എന്നെ ബ്ലോക്ക് ചെയ്യത്തക്കവണ്ണമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ തനിമലയാളവും ചിന്തയും വ്യക്തികളുടേതായ വെബ് സൈറ്റായതുകാരണം അവര്‍ക്ക് ആരെ വേണമെങ്കിലും ബ്ലോക്ക് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടുതാനും. പരിഭവപ്പെടാനോ പരാതിപ്പെടാനോ എനിക്ക് അവകാശം ഇല്ല എന്നതാണ് വാസ്തവം. അവരുടെ സൗജന്യം കൊണ്ടുമാത്രമാണ് മലയാളത്തിലെഴുതുന്ന പുതിയ പോസ്റ്റുകള്‍ ഒരു പേജില്‍ വെളിച്ചം കാണുന്നതും. പക്ഷെ എനിക്ക് വളരെ ഖേദകരമായി തോന്നിയത് ഒരു മലയാളം ബ്ലോഗറായ വി.കെ ആദര്‍ശിന് അവാര്‍ഡ് ലഭിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ചിന്തയിലൂടെയും തനിമലയാളത്തിലൂടെയും പലര്‍ക്കും കാണുവാന്‍ കഴിയാതെപോയി എന്നതാണ്.

ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എന്റെ പോസ്റ്റുകളില്‍ എത്തിയിരുന്നത് ചിന്തബ്ലോഗ്റോളില്‍ നിന്നുമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരു മുന്നറിയിപ്പും കൂടാതെ ബാന്‍ ചെയ്താലുണ്ടാകുന്ന വിഷമം എനിക്കും തോന്നി. എന്റെ പേജില്‍ വന്ന സന്ദര്‍ശകരുടെ തെളിവ് ഒരു ഉദാഹരണമായി മുകളില്‍ കാണാം. 10-12-07 ലേത് ചുവടെ ചേര്‍ത്തിരിക്കുന്നു.
എന്റെ പോസ്റ്റുകള്‍ ആരെയും എതിര്‍ക്കുവാനോ തോല്‍പ്പിക്കുവാനോ ഉള്ളതല്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ എനിക്ക് ശരിയെന്ന് തോന്നുന്ന എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നുമാത്രം. അതുതന്നെയാണല്ലോ എല്ലാ ബ്ലോഗേഴ്സും ചെയ്യുന്നതും.

Saturday, October 06, 2007

കര്‍ഷകന്റെ ശബ്ദം മാവേലിനാട്ടില്‍

ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട്‌ മറ്റേത്‌ മാധ്യമത്തേക്കാളും ഒരു ചുവട്‌ മുന്നില്‍ തന്നെയാണ്.

Cover Page


മാവേലിനാട്‌ ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം


ഒറിജിനല്‍ ലേഖനം


ആഗസ്റ്റ്‌ 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)


പേജ്‌ 29 പേജ്‌ 29 പേജ്‌ 30 പേജ്‌ 30 പേജ്‌ 31 പേജ്‌ 31


പേജ്‌ 32 പേജ്‌ 32 പേജ്‌ 33 പേജ്‌ 33


വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്‌) വെളിച്ചം കാണിക്കാതിരുന്നത്‌ "മാവേലിനാട്‌ എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍‌ടിവി യോടും മാവേലിനാട്‌ മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

Sunday, December 17, 2006

ഒരു കര്‍ഷകന്റെ ശബ്ദം

കര്‍ഷകര്‍ക്ക്‌ പറയുവാനുള്ളത് പറയുവാന്‍ ഒരവസരം ലഭിക്കുക എന്നത്‌ നല്ലൊരു കാര്യം തന്നെയാണ്. ചിങ്ങം ഒന്ന്‌ എന്നു പറയുന്ന കര്‍ഷകരെ ആദരിക്കുന്ന ചടങ്ങില്‍ പോലും കര്‍ഷകരെ വിളിച്ചിരുത്തി കൃഷിയോട്‌ പുലബന്ധം പോലുമില്ലാത്ത പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ആശംശാ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കര്‍ഷകരെ കൊച്ചാക്കുകയല്ലെ ചെയ്യുന്നത്‌? ഞാനിതാ എന്റെ വായ്‌ തുറക്കുകയാണ്. ഇക്കാര്യത്തില്‍ എന്നെ സഹായിച്ച സന്തോഷിന് ഒരായിരം നന്ദി.powered by ODEO

Thursday, November 24, 2005

എന്റെ ജനനം

1949 ഫെബ്രുവരിമാസം 5-ന്‌ വിളപ്പിൽ വില്ലേജിൽ (ഇന്നതെ വിളവൂർക്കൽ വില്ലേജ്‌) ജനിക്കുമ്പോൾ അമ്മയ്ക്ക്‌ 48 ഉം അച്ഛന്‌ 57 ഉം പ്രായം. മൂത്ത ജ്യേഷ്ടന്‌ പതിനഞ്ചും അതിനടുത്ത സഹോദരിക്ക്‌ പതിനാലും അതിനിളയ സഹോദരിക്ക്‌ പന്ത്രണ്ടരയും പ്രായം. അപ്പോൾത്തന്ന്വ ഞാൻ വളർന്നത്‌ എപ്രകാരമായിരിക്കുമെന്ന്‌ ഊഹിക്കാമല്ലോ. നാലു വയസായപ്പോൾ അഞ്ചെന്നുപറഞ്ഞ്‌ സ്കൂളിൽ കൊണ്ടുചെന്നാക്കി. പോയത്‌ വിരളിലെണ്ണാമെന്നുള്ള ദിവസങ്ങൾ മാത്രം. കൂട്ടുവന്ന ചെങ്കോടിയുടെ സഹായത്താൽ നീലകണ്ഠപ്പിള്ളയുടെ കട്‌അയിൽകയറി ഒളിച്ചിരുന്ന്‌ ആവർഷത്തെ പഠിത്തം അവസാനിപ്പിച്ചു.


powered by ODEO
"അപൂർണം"