Tuesday, December 11, 2007

എന്നെ ആരേലും കണ്ടവരുണ്ടോ?

രണ്ടു ദിവസമായി എന്റെ വേര്‍ഡ് പ്രസ്സില്‍നിന്നുള്ള പുതിയ ബ്ലോഗ് പോസ്റ്റുകളൊന്നും തനിമലയാളത്തിലോ ചിന്തബ്ലോഗ് റോളിലോ കാണുന്നില്ല. എന്നെ ബ്ലോക്ക് ചെയ്യത്തക്കവണ്ണമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ തനിമലയാളവും ചിന്തയും വ്യക്തികളുടേതായ വെബ് സൈറ്റായതുകാരണം അവര്‍ക്ക് ആരെ വേണമെങ്കിലും ബ്ലോക്ക് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടുതാനും. പരിഭവപ്പെടാനോ പരാതിപ്പെടാനോ എനിക്ക് അവകാശം ഇല്ല എന്നതാണ് വാസ്തവം. അവരുടെ സൗജന്യം കൊണ്ടുമാത്രമാണ് മലയാളത്തിലെഴുതുന്ന പുതിയ പോസ്റ്റുകള്‍ ഒരു പേജില്‍ വെളിച്ചം കാണുന്നതും. പക്ഷെ എനിക്ക് വളരെ ഖേദകരമായി തോന്നിയത് ഒരു മലയാളം ബ്ലോഗറായ വി.കെ ആദര്‍ശിന് അവാര്‍ഡ് ലഭിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ചിന്തയിലൂടെയും തനിമലയാളത്തിലൂടെയും പലര്‍ക്കും കാണുവാന്‍ കഴിയാതെപോയി എന്നതാണ്.

ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എന്റെ പോസ്റ്റുകളില്‍ എത്തിയിരുന്നത് ചിന്തബ്ലോഗ്റോളില്‍ നിന്നുമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരു മുന്നറിയിപ്പും കൂടാതെ ബാന്‍ ചെയ്താലുണ്ടാകുന്ന വിഷമം എനിക്കും തോന്നി. എന്റെ പേജില്‍ വന്ന സന്ദര്‍ശകരുടെ തെളിവ് ഒരു ഉദാഹരണമായി മുകളില്‍ കാണാം. 10-12-07 ലേത് ചുവടെ ചേര്‍ത്തിരിക്കുന്നു.
എന്റെ പോസ്റ്റുകള്‍ ആരെയും എതിര്‍ക്കുവാനോ തോല്‍പ്പിക്കുവാനോ ഉള്ളതല്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ എനിക്ക് ശരിയെന്ന് തോന്നുന്ന എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നുമാത്രം. അതുതന്നെയാണല്ലോ എല്ലാ ബ്ലോഗേഴ്സും ചെയ്യുന്നതും.